ജർമനയിൽ പിറന്നുവീണ നവജാത ശിശുവിന് 65 സെറ്റീമീറ്റർ നീളം. അപൂർവങ്ങളിൽ അപൂർവമായി സംഭവമാണ് ഇതെന്നാണ് ഡോക്ടർമർ വ്യക്തമാക്കുത് സിൻഡി എന്ന 33 കാരിയായണ് കുഞ്ഞിന് ജൻമം നൽകിയത്. 4,720 ഗ്രാം തൂക്കം കുഞ്ഞിനുണ്ട്. അമ്മയും കുഞ്ഞും ഇതിനോടകം തന്നെ ജർമനിയിൽ വലിയ വാർത്തയായി കഴിഞ്ഞു.
സാധാരണ ഗതിയിൽ കുഞ്ഞുങ്ങൾക്ക് 50 മുതൽ 52 സെന്റീമീറ്റർ വരെ മാത്രമേ നീളം ഉണ്ടാകാറുള്ളു. സ്വാഭാവിക പ്രസവം ബുദ്ധിമുട്ടായതിനാൽ സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ വളർച്ച നേരത്തെ താന്നെ ഡോക്ടർമാർ തിരിച്ചറിഞ്ഞിരുന്നു ഇതിനാൽ സിസിറിയനായി പ്രാത്യേക തയ്യാറെടുപ്പ് തന്നെ ഡോക്ടർമാർ സ്വീകരിച്ചിരുന്നു.