ഇൻസ്റ്റഗ്രാം താരം ഏകതറീനയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയത് മുൻ കാമുകൻ

വ്യാഴം, 1 ഓഗസ്റ്റ് 2019 (20:01 IST)
മോസ്കോ: ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തയായ മോഡലും ഡോക്ടറുമായ ഏകതറീനയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചത് മുൻകാമുകൻ എന്ന് പൊലീസ്. ഇൻസ്റ്റഗ്രാമിൽ ഏറെ പ്രശസ്തയായ റഷ്യൻ മോഡലാണ് 21കാരിയായ ഏകതറീന ഒരു ലക്ഷത്തോഅൾ ഫോളോവേഴ്സാണ് ഇവർക്കുണ്ടായിരുന്നത് \ഇവരുടെ ട്രാവൽ ബ്ലോഗും നിരവധി ആളുകൾ പിന്തുടർന്നിരുന്നു. 
 
മോസ്കോയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.
കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിലെ സ്യൂട്ട്‌കേസിൽനിന്നും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. യുവതിയുടെ നെഞ്ചിലും കഴുത്തിലുമായി അഞ്ചിലധികം വെട്ടുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സംഭവത്തിൽ യുവതിയുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയണ് കൊലപാതകം തെളിഞ്ഞത്.  . 
 
സംഭവദിവസം മകളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഫ്ലാറ്റിൽനിന്നും കൊലപാതകം സംബന്ധിച്ച് യാതൊരു തെളിവുകളും കണ്ടെടുക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. 
 
സംഭവദിവസം യുവതിയുടെ മുൻ കാമുകൻ പല തവണ ഫ്ലാറ്റിൽ വന്നിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും പൊലീസിന് വ്യക്തമായി ഇതോടെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതി മറ്റൊരു യുവാവുമയി അടുപ്പത്തിലായതും അയളോടൊപ്പം അവധി അഘോഷിക്കാൻ തീരുമാനിച്ചതുമാണ് കൊലപതകത്തിലേക്ക് നയിച്ചത്. സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഏകതറീന തന്നെ അപമാനിച്ചിരുന്നതായും പ്രതി പൊലീസിൽ മൊഴി നൽകി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍