'ലിയോ' തിരക്കഥയിലും വിജയ് ഇടപ്പെട്ടു ? ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ലോകേഷ് കനകരാജ്

കെ ആര്‍ അനൂപ്
ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (15:26 IST)
വിജയ് ചിത്രം ലിയോ ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തിന് എത്തും. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. വിജയ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് മാസ്റ്റര്‍ തിരക്കഥ സംവിധായകന്‍ ഒരുക്കിയത്. അതുകൊണ്ടുതന്നെ മാസ്റ്റര്‍ 100% ലോകേഷ് ചിത്രമാണെന്ന് പറയാന്‍ പറ്റില്ലെന്നും എന്നാല്‍ ലിയോ ആകട്ടെ 100 % ലോകേഷ് ചിത്രമായിരിക്കുമെന്നാണ് ലോകേഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.ലിയോ തിരക്കഥയിലും വിജയ് ഇടപ്പെട്ടു എന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി.
ഇത്തരം പ്രചാരണങ്ങളെ ലോകേഷ് തള്ളിക്കളയുകയാണ് ചെയ്തത്. ലിയോ കഥ ആദ്യമായി പറഞ്ഞത് മുതല്‍ സിനിമയുടെ ഷൂട്ട് തീരുന്നത് വരെ ഒരിക്കല്‍ പോലും അതിലെ ഏതെങ്കിലും സീനോ ഡയലോഗ് മാറ്റുമോ എന്ന് വിജയ് സാര്‍ തന്നോട് ചോദിച്ചിട്ടില്ലെന്നും ലോകേഷ് പറഞ്ഞു. തന്നോട് ചില സംശയങ്ങള്‍ ചോദിക്കുമ്പോള്‍ പോലും ലോകേഷ് നിനക്ക് ഒക്കെ ആണോ, എങ്കില്‍ ഞാന്‍ ചെയ്യാം' എന്നാണ് പറയാറുള്ളതെന്നും തന്റെ ഫൈനല്‍ കോളിനാണ് വിജയ് അണ്ണന്‍ വില തന്നതെന്നും സംവിധായകന്‍ പറയുന്നു.
 
പക്കാ ഡയറക്ടര്‍സ് ആക്ടര്‍ ആയാണ് വിജയ് ഈ ചിത്രത്തില്‍ പെര്‍ഫോം ചെയ്തത് എന്നും താന്‍ ചെയ്യുന്ന തൊഴിലിന്റെ പേരില്‍ തനിക്ക് ഈ പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പ് പറയാനാകുമെന്നും ലോകേഷ് പറഞ്ഞു.
 സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് .ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article