വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്ക് എല്ലാവരും ആവേശത്തിലാണ്. ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തിന് എത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. സിനിമ പ്രേമികളെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത് ആയിരുന്നു ട്രെയിലര്‍. ഇപ്പോഴിതാ കേരളക്കര വിജയ് ചിത്രത്തിനെ വരവേല്‍ക്കാനായി ഒരുങ്ങി കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിജയ് ആരാധകരെ ആവശ്യത്തിലാക്കി ലിയോ ട്രെയിലര്‍ പുറത്തുവന്നത്. ആരാധകര്‍ക്കായി ചെന്നൈ രോഹിണി സില്‍വര്‍ സ്‌ക്രീന്‍സ് തിയറ്ററില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തീയറ്ററിന് നാശനഷ്ടങ്ങളാണ് വിജയ് ആരാധകര്‍ വരുത്തി വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനില്‍ ട്രെയിലര്‍ തെളിഞ്ഞപ്പോള്‍ ആരാധകരുടെ അതിരുവിട്ട ആവേശത്തില്‍ തിയേറ്ററിന് നാശനഷ്ടങ്ങള്‍ ഉണ്ടായ എന്നാണ് ആരോപണം.