'ലിയോ ദാസ്' എന്ന പേരിന് പിന്നിലെ കണക്ഷന്‍,കമല്‍ഹാസനോ ഫഹദോ വിജയ് ചിത്രത്തില്‍ ?എല്‍സിയുവിന്റെ സൂചനകള്‍ നല്‍കി ട്രെയിലര്‍

വെള്ളി, 6 ഒക്‌ടോബര്‍ 2023 (11:13 IST)
ഒടുവില്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിക്രവും കാര്‍ത്തി ചിത്രം കൈതിയും ഉള്‍പ്പെടുന്ന ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണോ ലിയോ എന്ന ചര്‍ച്ചയിലാണ് സിനിമാലോകം. ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ചില കാര്യങ്ങള്‍ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.
 
എല്‍സിയുവിന്റെ ഭാഗമാണ് ലിയോ എന്നാണ് അവരെല്ലാം പറയുന്നത്. വിക്രം സിനിമയിലെ ചില റഫറന്‍സുകള്‍ ലിയോ ട്രെയിലറില്‍ കാണിക്കുന്നു. അതിനാല്‍ തന്നെ സിനിമയില്‍ ഫഹദോ കമല്‍ഹാസനോ ലിയോയില്‍ പ്രത്യക്ഷപ്പെടും. മുഖം കാണാനായില്ലെങ്കിലും ഒരു വോയിസ് എങ്കിലും വന്നു പോകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൈതി, വിക്രം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുമായി ലിയോ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ എന്‍ഒസി ഒപ്പിട്ടെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നതാണ്. 
അതുകൊണ്ടുതന്നെ രണ്ട് ചിത്രങ്ങളിലെയും റഫറന്‍സുകള്‍ ലിയോയില്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. 
 
വിജയ് അവതരിപ്പിക്കുന്ന ലിയോ ദാസ് എന്ന കഥാപാത്രം പോലീസ് ഓഫീസര്‍ ആയിരുന്നു എന്ന് ട്രെയിലറില്‍ പറയുന്നുണ്ട്. കൈതിയില്‍ നരേന്‍ അവതരിപ്പിച്ച ജോര്‍ജ് മരിയനുമായി ലിയോ ദാസിന് ബന്ധമുണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തീര്‍ന്നില്ല എല്ലാവരുടെയും പേരിന് പിന്നില്‍ ഒരു ദാസ് ഉണ്ട്. അര്‍ജുന്റെ കഥാപാത്രത്തിന്റെ പേര് ഹരോള്‍ഡ് ദാസ്,സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന്റെ പേര് ആന്റണി ദാസ് എന്നാണ്.കൈതിയില്‍ അര്‍ജുന്‍ ദാസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അന്‍പു ദാസ് എന്നും ഹരീഷ് ഉത്തമന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അടൈക്കളം ദാസ് എന്നുമായിരുന്നു. അതുകൊണ്ടുതന്നെ ഇവരുമായി വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ബന്ധമുണ്ട്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍