യുവതിയെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദന്റെ പുനഃപരിശോധന ഹർജി തള്ളി

കെ ആര്‍ അനൂപ്
വെള്ളി, 12 ജൂണ്‍ 2020 (22:32 IST)
ഉണ്ണി മുകുന്ദന്റെ എറണാകുളത്തെ ഫ്ലാറ്റിൽ തിരക്കഥയുമായി എത്തിയ സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദൻ സമർപ്പിച്ച പുനർ പരിശോധന ഹർജി എറണാകുളം സെഷന്സ് കോടതി തള്ളി. യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു എന്നാണ് കേസ്. കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  ഉണ്ണിമുകുന്ദൻ വിടുതൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയാണ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. പുനപരിശോധന ഹർജി പരിഗണിക്കാനാവില്ല എന്നാണ് കോടതി പറഞ്ഞത്.
 
പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി മൊഴികൾ പൂർണമായും എടുത്തിട്ടില്ലെന്നും പരാതിക്കാരിയെ തനിക്ക് ക്രോസ് വിസ്താരം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്ന് എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് ഉണ്ണിമുകുന്ദൻ വിടുതൽ ഹർജി സമർപ്പിച്ചത്.
എന്നാൽ പ്രാഥമികമായ ഈ കേസിൽ തെളിവുണ്ടെന്ന് മജിസ്ട്രേറ്റ് കോടതിയുടെ  കണ്ടെത്തിയിരുന്നു. ഇത് ശരി വെച്ചു കൊണ്ടാണ് എറണാകുളം സെഷൻസ് കോടതി പുനർ പരിശോധന ഹർജി തള്ളിയത്. 2017 ഓഗസ്റ്റ് 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article