പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 ഏപ്രില്‍ 2025 (12:39 IST)
devika
പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. വടക്കാഞ്ചേരി മനോജ് -മായ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കളും വീട്ടുകാരും തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര പോയതായിരുന്നു. 
 
കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിക്കുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് പനിയുണ്ടായിരുന്നു. സോഡിയം കുറഞ്ഞതാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 
 
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങുകളും ഇന്ന് തന്നെ നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍