പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 12 ഏപ്രില്‍ 2025 (13:13 IST)
പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കിടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ ഇടിയേറ്റ് തെറിച്ച് വീണും ട്രെയിനിന്റെ അടിയില്‍ പെട്ടുമാണ് പശുക്കള്‍ ചത്തത്.
 
ഇടിയുടെ ആഘാതത്തില്‍ പശുക്കളുടെ ശരീര ഭാഗങ്ങള്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. പശുക്കളെ ഇടിച്ച ശേഷമാണ് ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍