ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

എ കെ ജെ അയ്യർ

വെള്ളി, 4 ഏപ്രില്‍ 2025 (18:10 IST)
പാലക്കാട്: ഇത്തവണത്തെ സമ്മർ ബമ്പർ ടിക്കറ്റ് വിൽപ്പനയിലൂടെ ഒന്നാം സ്ഥാനം പാലക്കാടിന് ലഭിച്ചതിനൊപ്പം ഏറ്റവും കൂടുതൽ ബമ്പർ ടിക്കറ്റ് വിറ്റഴിച്ച ജില്ല എന്നതും പാലക്കാടിനൊപ്പം. പാലക്കാട്ടെ ജില്ലാ ഓഫീസ്, ചിറ്റൂർ, പട്ടാമ്പി എന്നീ രണ്ടു സബ് ഓഫീസുകളിലുമായി ഇത്തവണ ആകെ 794410 ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
 
അതേ സമയം ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ ഇത്തവണ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയിൽ പാലക്കാട് വിറ്റഴിച്ചഴിതിൻ്റെ പകുതി മാത്രമാണ് വിൽപ്പനയായത്.
 
സംസ്ഥാനത്തൊട്ടാകെ ആകെ 36 ലക്ഷം ടിക്കറ്റ് വിൽപ്പനയ്ക്ക് എത്തിച്ചപ്പോൾ 8 ലക്ഷവും വിലക്കിട്ടാണ് വിറ്റഴിച്ചത്. പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും പട്ടാമ്പിയിൽ നിന്ന് 94500 ടിക്കറ്റുമാണ് വിറ്റഴിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍