ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

എ കെ ജെ അയ്യർ

വെള്ളി, 4 ഏപ്രില്‍ 2025 (17:49 IST)
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ്റെ ഒരു ഗഡു കൂടി അനുവദിച്ചു. സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി വിതരണം ചെയ്യുന്നത്. വിഷുവിനു മുന്നോടിയായി നൽകുന്ന ഈ പെൻഷൻ ഗഡു വിനായി 820 കോടി രൂപാ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 
 
1600 രൂപാ വീതം 62 ലക്ഷത്തോളം പേർക്കാണ് ഇത് ലഭിക്കുന്നത്. ഈ പെൻഷൻ തു വിഷുവിനു മുമ്പു തന്നെ എല്ലാവർക്കും ലഭിക്കുന്നു എന്നു ഉറപ്പുവരുത്താനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തിയുമാണ് 'തുക കൈമാറുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍