അജിത് സിനിമയായ പൂ എല്ലാാം ഉന്‍ വാസം എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തി പിന്നീട് മാദകവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോന. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഭാഗമായ സോന 2001 മുതല്‍ 2024 വരെയുള്ള കാലയളവില്‍ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ ഭാഗമായി. ഇപ്പോഴിതാാ സ്വന്തം ജീവിതകഥ പറയുന്ന വെബ്‌സീരീസ് ഒരുക്കാനുള്ള ശ്രമത്തിലാണ് സോന.
ഷാര്‍പ്ലെക്‌സ് എന്ന ഒടിടി പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ യൂണിക് പ്രൊഡക്ഷന്‍സ് വഴിയാണ് വെബ് സീരീസ് റിലീസിനായി തയ്യാറെടുക്കുന്നത്. സീനയുടെ ജീവിതം കേന്ദ്രീകരിച്ചൊരുക്കുന്ന വെബ് സീരീസില്‍ 2010 മുതല്‍ 2015 വരെ സംഭവിച്ച കാര്യങ്ങളാകും പറയുന്നത്. ഇതിനെ പറ്റി സോന പറയുന്നത് ഇങ്ങനെ. എന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപാടുകളിലൂടെ പോയിട്ടുണ്ട്.പലരും വഞ്ചിച്ചിട്ടുണ്ട്. ആ സമയത്ത് അഭിനയം മാത്രമാണ് ഒരു ആശ്വാസമായി ഉണ്ടായത്. അതുകൊണ്ട് അന്ന് ലഭിച്ച സിനിമകളിലെല്ലാം അഭിനയിച്ചു. എന്നാല്‍ ഗ്ലാമറസായി മാത്രമെ എന്നെ എല്ലാവരും കണ്ടിരുന്നുള്ളു. ഇതിന്റെ ഭാഗമായി ഗ്ലാമര്‍ വേഷങ്ങള്‍ മാത്രം വരാന്‍ തുടങ്ങി. പിന്നീട് അഭിനയത്തോട് മടുപ്പായി.
എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്നെ ഗ്ലാമര്‍ എന്ന കോളത്തില്‍ മാത്രമാണ് ആളുകള്‍ നോക്കുന്നത്. ഗ്ലാമര്‍ റാണിയായി ജീവിച്ച സില്‍ക്ക് സ്മിതയുടെ ജീവിതം അവരുടെ മരണശേഷം പല രീതിയിലാണ് പലരും കഥകളാക്കുന്നത്. എന്നാല്‍ യഥാര്‍ഥ കഥ ആര്‍ക്കും അറിയില്ല. എന്റെ മരണശേഷം ഇത്തരമൊരു അവസ്ഥ വരാന്‍ പാടില്ല. എന്നതുകൊണ്ടാണ് ഞാന്‍ എന്റെ കഥ തന്നെ പറയാന്‍ തീരുമാനിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന ഹെയ്ഡന്‍ പറഞ്ഞു.