ബ്രേയ്ക്കപ്പായതിന് ശേഷം തമ്മിൽ കാണുന്നത് പോലും ബുദ്ധിമുട്ടായി, ബിപാഷയുമായുള്ള പ്രണയതകർച്ചയെ പറ്റി ഡിനോ മോറിയ

അഭിറാം മനോഹർ

വ്യാഴം, 13 മാര്‍ച്ച് 2025 (20:49 IST)
Dino morea- Bipasha
ബോളിവുഡിലെ ഹോട്ട് താരജോഡികളായിരുന്നു ബിപാഷ ബസുവും നടന്‍ ഡിനോ മോറിയയും. 1996 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും വന്ന ഡിനോ മോറിയ സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ബിപാഷയുമായുള്ള പ്രണയം. റാസ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ ഈ ബ്രേയ്ക്കപ്പിനെ പറ്റി മനസ് തുറന്നിരിക്കുകയാണ് ഡിനോ മോറിയ. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിനോ മോറിയ പഴയബന്ധത്തെ പറ്റി പറഞ്ഞത്.
 
റാസിന്റെ സമയത്ത് ഞങ്ങള്‍ ബ്രേയ്ക്കപ്പായി ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനാണ് സത്യത്തില്‍ ബ്രേയ്ക്കപ്പ് ചെയ്യുന്നത്. അവള്‍ ആ തീരുമാനത്തില്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടി. സെറ്റില്‍ പരസ്പരം കാണുക എന്നത് അവള്‍ക്ക് പ്രയാസമായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍ കഷ്ടപ്പെടുന്നത് കാണുന്നതും പ്രയാസമായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് പേര്‍ക്കും ബന്ധം വേര്‍പിരിയുന്നതില്‍ സങ്കടമുണ്ടായിരുന്നു.
 
 എന്നാല്‍ സമയം എല്ലാത്തിനെയും സുഖപ്പെടുത്തും. ഞങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മറികടന്ന് വീണ്ടും നല്ല സുഹൃത്തുക്കളായി മാറാന്‍ കഴിഞ്ഞു. പ്രണയതകര്‍ച്ചയുടെ സമയത്ത് പരസ്പരം ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അതെല്ലാം മറക്കാന്‍ സാധിച്ചു. അതിനാല്‍ വീണ്ടും സുഹൃത്തുക്കളാകാന്‍ തീരുമാനിച്ചു. ഡിനോ മോറിയ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍