കാവലിന് ശേഷം വെബ് സീരീസുമായി നിതിൻ രഞ്ജി പണിക്കർ, സുരാജ് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺ വരുന്നു

അഭിറാം മനോഹർ

വ്യാഴം, 27 ജൂണ്‍ 2024 (17:39 IST)
Nagendrans Honeymoon
നിതിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍ സിഡിനി പ്ലസ് ഹോട്ട്സ്റ്റാറില്‍ വെബ് സീരീസായി വരുന്നു. വെബ് സീരീസിന്റെ ടീസര്‍ ജൂണ്‍ 27ന് വൈകുന്നേരമാണ് പുറത്തിറങ്ങുന്നത്. ഒരു ജീവിതം 5 ഭാര്യമാര്‍ എന്ന ടാഗ് ലൈനുമായി എത്തുന്ന വെബ് സീരീസ് കോമഡി ജോണറാകുമെന്നാണ് കരുതുന്നത്.
 
സുരാജ് വെഞ്ഞാറമൂടിനൊപ്പം ശ്വേത മേനോന്‍,ഗ്രേസ് ആന്റണി,കനി കുസൃതി,നിരഞ്ജന അനൂപ്,ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. കലാഭവന്‍ ഷാജോണ്‍,രമേഷ് പിഷാരടി,ജനാര്‍ദ്ദനന്‍,പ്രശാന്ത് അലാക്‌സാണ്ടര്‍ എന്നിവരും ഇതില്‍ വേഷമിടുന്നു. നിതിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് നാഗേന്ദ്രന്‍ ഹണിമൂണ്‍സിന്റെ തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായ കസബയിലൂടെ സിനിമ സംവിധാനത്തിന് തുടക്കമിട്ട നിതിന്‍ സുരേഷ് ഗോപി ചിത്രമായ കാവലും സംവിധാനം ചെയ്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍