ഇത് ഗെയിം ചേഞ്ചർ അല്ല ഗെയിം ഓവർ! വീണ്ടും അടിപതറി ഷങ്കർ; രാം ചരണിനും നല്ല കാലമല്ല

നിഹാരിക കെ.എസ്
വെള്ളി, 10 ജനുവരി 2025 (12:35 IST)
ഏറെ കൊട്ടിഘോഷിച്ചെത്തിയ ഷങ്കർ ചിത്രമാണ് ഗെയിം ചേഞ്ചർ. ചിത്രത്തിന്റെ ആദ്യ ഷോകൾ അവസാനിക്കുമ്പോൾ മോശം പ്രതികരണങ്ങൾ ആണ് എവിടെയും. വലിയ പ്രതീക്ഷകളുമായി തിയേറ്ററിലെത്തിയ രാം ചരൺ സിനിമയ്ക്ക് ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ. 
 
ഷങ്കറിന്റെ മുൻ ചിത്രമായ ഇന്ത്യൻ 2 വിനേക്കാൾ ഗെയിം ചേഞ്ചർ മികച്ചു നിൽക്കുന്നുവെങ്കിലും സംവിധായകന്റെ സ്ഥിരം സിനിമകളെ പോലെ ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സിനിമയിലെ ആദ്യ പകുതിയിലെ റൊമാൻസ് സീനുകളും കോമഡി ട്രാക്കും നിരാശപ്പെടുത്തിയെന്നാണ് പലരും പറയുന്നത്. 
 
സിനിമയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ഭേദപ്പെട്ടതാണെന്നും എന്നാൽ ഷങ്കറിന്റെ തന്നെ മുൻ സിനിമകളെ ഓർമിപ്പിക്കും വിധം പ്രെഡിക്റ്റബിൾ ആണ് സിനിമയെന്നും അഭിപ്രായങ്ങളുണ്ട്. മോശം പ്രതികരണങ്ങൾക്കിടയിലും രാം ചരണിന്റെയും പ്രകടനത്തിനും തമന്റെ സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. ഏതായാലും കോടികൾ മുടക്കിയെടുത്ത ഈ ചിത്രം തിയേറ്ററിൽ അടിപതറുമെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

Next Article