സേ ഇറ്റിൽ നിന്നും അൺഫോളോയിലേക്കോ? , ടോക്സിക് ഗ്ലിമ്പ്സിന് പിന്നാലെ വിചിത്ര പോസ്റ്റുമായി പാർവതി, ഗീതു മോഹൻദാസിനെ ഉദ്ദേശിച്ചെന്ന് ആരാധകർ

അഭിറാം മനോഹർ

വ്യാഴം, 9 ജനുവരി 2025 (14:13 IST)
Parvathy- Geethu mohandas
അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെ നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തതായി ചര്‍ച്ചകള്‍ സജീവമാകുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക് എന്ന സിനിമയുടെ ഗ്ലിമ്പ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഗീതു മോഹന്‍ദാസിന്റെ സ്ത്രീപക്ഷ നിലപാടുകള്‍ക്കെതിരെ ഒരുകൂട്ടം വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് പുതിയ സംഭവം.
 
സിനിമയുടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ നായകനായ യാഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കസബ സിനിമയുടെ സമയത്ത് സ്ത്രീകളെ വസ്തുവത്കരിക്കുന്നുവെന്ന പറഞ്ഞ ഗീതു മോഹന്‍ദാസ് തന്നെ സംസ്ഥാനം വിട്ടപ്പോള്‍ അത് തന്നെ ചെയ്യുന്നുവെന്ന രീതിയില്‍ ചര്‍ച്ചകള്‍ കൊഴുത്തിയിരുന്നു. കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ വെച്ചുകൊണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ചിത്രമാണ് പാര്‍വതി തിരുവോത്ത് പങ്കുവെച്ചത്.
 

Parvathy Unfollowed her heart and soul Geetu Mohandas from Insta..!

Expected Cause : #Toxic Bday Peek pic.twitter.com/bsPiqweMSJ

— ELTON (@elton_offl) January 8, 2025
 ഇതോടെ ചിത്രത്തിന് പല വ്യാഖ്യാനങ്ങളും വരികയായിരുന്നു. ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാടാണ് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് പലരും പറയുന്നു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ താരം ഗീതു മോഹന്‍ദാസിനെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. കസബ സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച വ്യക്തി ഒരുക്കിയ സിനിമയിലെ നായകന്‍ തന്നെ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുകയാണെന്നാണ് ഗീതുമോഹന്‍സിനെതിരെ ഉയര്‍ന്ന വിമര്‍ശനം. വിഷയത്തില്‍ പാര്‍വതി തിരുവോത്ത് പരസ്യമായി പ്രതികരണമൊന്നും തന്നെ നടത്തിയിരുന്നില്ല.ഇതിനിടെയാണ് താരം ഗീതുമോഹന്‍ദാസിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍