ബ്രഹ്മാണ്ഡ ഹിറ്റ് സിനിമയായ കെജിഎഫിന് ശേഷം സൂപ്പര്‍ താരം യാഷ് നായകനായി ഒരുങ്ങുന്ന ടോക്‌സിക്കിന്റെ ടീസര്‍ ഗ്ലിമ്പ്‌സ് ജനുവരി 8ന് റിലീസ് ചെയ്യും. യാഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രാവിലെ 10:30ന് പുറത്ത് വിടാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട മോഷന്‍ പോസ്റ്ററിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.