ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്ന് പൊരുതിനോക്കാന്‍ കൂടി കഴിയാതെ തോല്‍വി വഴങ്ങി ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയേയും പിന്നാലെ എത്തിയ കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെയും വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ നിന്നും യശ്വസി ജയ്‌സ്വാള്‍- റിഷഭ് പന്ത് സഖ്യം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ മത്സരത്തിന്റെ ഒരു ഘട്ടം വരെ ഇന്ത്യയ്ക്ക് വിജയസാധ്യതയുണ്ടായിരുന്നു.