പുതുവർഷത്തിൽ തടി കുറച്ചത് വെറുതെയല്ല, നിവിൻ പോളി രണ്ടും കൽപ്പിച്ച് തന്നെ, നഷ്ടപ്പെട്ട സിംഹാസനം വീണ്ടെടുക്കാൻ ബിഗ് ബജറ്റ് ചിത്രം
2025ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. സിനിമ ആര് സംവിധാനം ചെയ്യുമെന്നതടക്കമുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവരും. 2024ല്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ, വിനീത് ശ്രീനിവാസന്‍ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളിലാണ് നിവിന്‍ അഭിനയിച്ചത്. 2025ല്‍ ജൂഡ് ആന്റണിക്കൊപ്പവും എബ്രിഡ് ഷൈനിനൊപ്പവും നിവിന് സിനിമകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനിടയിലാണ് അണിയറയില്‍ നിവിനെ വെച്ച് ബിഗ് ബജറ്റ് സിനിമയൊരുങ്ങുന്നത്.