അമരന്‍ എന്ന സിനിമയുടെ വിജയത്തിലൂടെ തന്റെ താരമൂല്യം വര്‍ധിപ്പിക്കുവാന്‍ ശിവകാര്‍ത്തികേയനായിരുന്നു. നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് ചെയ്യാനിരുന്ന സിനിമയായ പുറനാന്നൂറാണ് ശിവകാര്‍ത്തികേയനെയും നിവിന്‍ പോളിയേയും വെച്ച് സുധാ കൊങ്ങര സംവിധാനം ചെയ്യാനൊരുങ്ങുന്നത് എന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്ത. സിനിമയുടെ സംഗീത സംവിധായകനായ ജി വി പ്രകാശ് കുമാര്‍ പുറനാന്നൂറ് തന്നെയാണ് എസ് കെ 25 എന്ന് നേരത്തെ പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ കാലത്തെ കഥ പറയുന്ന പീരിയഡ് സിനിമയാണ് പുറനാന്നൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെയാണ് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യാനിരുന്ന വേഷമാണോ നിവിന്‍ ചെയ്യുന്നത് എന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. നിലവില്‍ എ ആര്‍ മുരുകദോസ് സിനിമയുടെ തിരക്കുകളിലാണ് ശിവകാര്‍ത്തികേയന്‍ ഉള്ളത്. മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ അവസാനമായി റിലീസ് ചെയ്ത സിനിമ. റാം സംവിധാനം ചെയ്ത ഏഴു കടല്‍, ഏഴു മലൈ എന്ന തമിഴ് സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.