പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും ശുചി തലതി ചിത്രമായ ഗേള്‍സ് ബി ഗേള്‍സുമാണ് ഓസ്‌കര്‍ പട്ടികയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്.ഒരു മലയാളി താരത്തിന്റെ 2 ചിത്രങ്ങള്‍ ഒരേ സമയം ഓസ്‌കര്‍ നോമിനേഷനിലെത്തുന്നത് താദ്യമായാണ്. 2 കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പറഞ്ഞിരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സ്വന്തമാക്കിയിരുന്നു.
ശുചി തലതി രചനയും സംവിധാനവും നിര്‍വഹിച്ച ഗേള്‍സ് വില്‍ ബി ഗേള്‍സ് കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ സ്‌കൂള്‍ കാലഘട്ടവും ജീവിതവുമാണ് പറയുന്നത്. സിനിമയില്‍ കനി കുസൃതി, പ്രീതി പാനിഗ്രഹി, കേശവ് ബിനോയ് കിരോണ്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സിലെ മികച്ച ഫീച്ചറിനുള്ള ഗ്രാന്‍ഡ് ജൂറി സമ്മാനം സിനിമ നേടിയിരുന്നു.