‘പത്മാവതി’യെ കടന്നാക്രമിക്കുന്നതിന് പിന്നില്‍ എന്ത്?

ഐശ്വര്യ പ്രകാശന്‍
തിങ്കള്‍, 20 നവം‌ബര്‍ 2017 (13:50 IST)
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു
 
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
 
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.
 
ഒരു വിധത്തിലും ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പല സംഘടനകളും എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമയുടെ ഭാവി എന്താകും എന്നാണ് പ്രേക്ഷകര്‍ സംശയിക്കുന്നത്. 
ചരിത്രത്തെ വളച്ചോടിച്ചത് കൊണ്ട് മാത്രമാണോ ചിത്രത്തിനെതിരെയുള്ള കടന്നാക്രമണം നടക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു
 
ഒരു ഭാഗത്ത് സിനിമയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയരുമ്പോളും മറുഭാഗത്ത് സിനിമയുടെ റിലീസ് എത്രയും വേഗം നടത്തണമെന്ന അഭിപ്രായപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഒരു കൂട്ടം ആളുകള്‍ സിനിമയെ കടന്നാക്രമിക്കുമ്പോള്‍ സിനിമയ്ക്ക് പൂര്‍ണ പിന്തുണയുമായി മാധ്യമ പ്രവത്തകര്‍ രംഗത്തെത്തിയത് മാത്രമാണ് ഏക ആശ്വാസം.
 
ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ കോമാളിയാകുമെന്നും മറ്റും മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും സിനിമയെ വെറുതെ വിടാന്‍ സംഘടനകള്‍ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. എന്തൊക്കെയായാലും സിനിമ എന്ന വിനോദ മേഖലയ്ക്ക് നേരിടേണ്ടി വരുന്ന പല വെല്ലുവിളികളിലൂടെയുമാണ് ഇപ്പോള്‍ പത്മാവതി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article