കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന പൂമരം തിയേറ്ററുകളിലേക്ക്. ഡിസംബർ 24നു ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്.
ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പല കാരണങ്ങളാൽ റിലീസ് നീളുകയായിരുന്നു. കാളിദാസ് നായകനായി എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് പൂമരം.
ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതിനെ പരിഹസിച്ച് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.