ബിലാൽ പോയിട്ട് തിരിച്ചുവന്നു, ഇപ്പോഴും വരാതെ പൂമരം! - കാളിദാസിനു വീണ്ടും ട്രോൾ

തിങ്കള്‍, 20 നവം‌ബര്‍ 2017 (12:57 IST)
റിലീസ് ആയ ചിത്രങ്ങളുടെ ഒന്നാം വാർഷികവും വിജയവും ഒക്കെ ആഘോഷിക്കുന്നവരാണ് നടന്മാർ. എന്നാൽ, സിനിമ റിലീസ് ആകാതിരിക്കുകയും പാട്ടിനു ഒരു വയസ് തികയും ചെയ്ത ചിത്രമാണ് പൂമരം. പൂമരം പാട്ടിനു ഒരു വയസ്സ് ആകുമ്പോൾ ഇത് കേക്ക് മുറിച്ച് ആഘോഷമാക്കിയിരിക്കുകയാണ് നടൻ കാളിദാസ്.
 
ഞാനും ഞാനുമെന്റാളും ആ നാല്‍പതു പേരും എന്നു തുടങ്ങുന്ന വരികളുള്ള ഗാനം പുറത്തെത്തിയപ്പോള്‍ വന്‍ ഹിറ്റ് ആയിരുന്നു. വരികള്‍ വച്ച് ധാരാളം ട്രോളുകളും അതിനോടൊപ്പം പുറത്തിറങ്ങി. ഈ പാട്ടിന്റെ ഒന്നാം വാർഷിക ആഘോഷത്തിനേയും ട്രോളർമാർ വെറുതേ വിടുന്നില്ല. 
 
പാട്ടിന്റെ ഒരു വര്‍ഷം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം കാളിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വീണ്ടും ട്രോളന്‍മാര്‍ എത്തിയത്. കാളിദാസിന്റെ പോസ്റ്റിനു താഴെ ഗംഭീര കമന്റുകളാണ് പലരും പറഞ്ഞത്. ചിലതിനോട് കാളിദാസ് രസകരമായി പ്രതികരിക്കുകയും ചെയ്തു.
 
ട്രോളർമാർ അരങ്ങു തകർക്കുമ്പോൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡിസംബർ 24നു ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍