ദുൽഖറിനൊപ്പം ബിഗ് സ്‌ക്രീനിൽ ഉണ്ണി മുകുന്ദനും, മേപ്പടിയാനും സല്യൂട്ടും ഒരേദിവസം തിയേറ്ററുകളിൽ

കെ ആര്‍ അനൂപ്
ബുധന്‍, 22 ഡിസം‌ബര്‍ 2021 (09:06 IST)
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് റിലീസ് പ്രഖ്യാപിച്ചു. 2022 ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം എത്തും. ഇതേ ദിവസം ഉണ്ണിമുകുന്ദന്റെ മേപ്പടിയാനും നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നു.
 
അരവിന്ദ് കരുണാകരൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുൽഖർ വേഷമിടുന്നത്. കുറുപ്പിന് ശേഷം തിയറ്ററുകളിലെത്തുന്ന നടൻറെ മലയാളം ചിത്രംകൂടിയാണിത്.ദുൽഖർ സൽമാൻറെ തമിഴ് ചിത്രം 'ഹേയ് സിനാമിക' കഴിഞ്ഞ ദിവസം റിലീസ് പ്രഖ്യാപിച്ചിരുന്നു. ബൃന്ദ മാസ്റ്റർ സംവിധായികയാകുന്ന സിനിമ, ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. 
 
ജനുവരി 14ന് റിലീസിനൊരുങ്ങുന്ന മേപ്പടിയാന്റെ ട്രെയിലർ ഡിസംബർ 23 തിയേറ്ററുകളിലും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ഓൺലൈനിലും റിലീസ് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article