പിയാനോ വായിച്ച് പൃഥ്വി, അന്ധാധൂന്‍ മലയാളം ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്

ബുധന്‍, 27 ജനുവരി 2021 (21:02 IST)
പൃഥ്വിരാജ്-ഉണ്ണിമുകുന്ദൻ പ്രധാന വേഷങ്ങളിലെത്തുന്ന ഭ്രമം ഷൂട്ടിംഗ് കൊച്ചിയിൽ തുടങ്ങി. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധായകൻ തന്നെ നിർവഹിക്കും. തിരക്കഥയും സംഭാഷണവും ശരത് ബാലൻറെതാണ്.
 
അന്ധാധൂനിന്‍റെ റീമേക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'പിയാനോ ക്ലാസുകൾ' എന്ന് കുറിച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ നടൻ പുതിയ ചിത്രം പങ്കുവെച്ചത്.ആയുഷ്മാൻ ഖുറാനെയും അന്ധാദുനിൽ പിയാനോസ്റ്റായായി ആണ് എത്തിയത്. 2019ൽ പുറത്തിറങ്ങിയ അന്ധാദുന്‍ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിട്ടിക്സ് അവാര്‍ഡും നേടി കൊടുത്തു. മാത്രമല്ല ഈ ക്രൈം ത്രില്ലർ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു.
 
റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ശങ്കർ, ജഗദീഷ്, സുധീർ കരമന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍