ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ,റിമ ലീന രാജൻ,സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തും. ഈ വർഷം അവസാനമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. പ്രേതബാധയുള്ള കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുക്കാരനും അവിടെ ഉണ്ടെന്ന് കരുതുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. പ്രേം നസീർ,മധു,വിജയ നിർമല എന്നിവർ അഭിനയിച്ച് 1964ൽ പുറത്തിറങ്ങിയ എ വിൻസെന്റിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാർഗവി നിലയം മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.