ശാരീരികമായ അവശതകള്‍ക്കിടയിലും സിനിമകളില്‍ സജീവമായിരുന്നു, ഭീഷ്മ പര്‍വ്വത്തിലെ ഇരവിപ്പിള്ളയായി നെടുമുടി വേണു

കെ ആര്‍ അനൂപ്
ബുധന്‍, 22 ഡിസം‌ബര്‍ 2021 (09:02 IST)
ശാരീരികമായ അവശതകള്‍ക്കിടയിലും സിനിമകളില്‍ സജീവമായിരുന്നു നെടുമുടി വേണു. ഇനി റിലീസിനൊരുങ്ങുന്ന നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആ കൂട്ടത്തില്‍ ഇനി ആദ്യം പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത് മമ്മൂട്ടി നായകനാവുന്ന 'ഭീഷ്മ പര്‍വ്വം'മാണ്. സിനിമയിലെ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.
 
ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നെടുമുടി അഭിനയിച്ചിരുന്നു.കോഴിക്കോട് സാമൂതിരിയായാണ് അദ്ദേഹം വേഷമിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article