മകള്‍ക്കൊപ്പം തിരുപ്പതിയില്‍ രജനികാന്ത്, പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം ക്ഷേത്രദര്‍ശനം

കെ ആര്‍ അനൂപ്
വ്യാഴം, 15 ഡിസം‌ബര്‍ 2022 (12:12 IST)
മകള്‍ ഐശ്വര്യയുടെ കൂടെ രജനികാന്ത് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 73-ാം പിറന്നാള്‍ ആഘോഷിച്ച നടന്‍ കഴിഞ്ഞദിവസം രാത്രിയോടെയാണ് തിരുപ്പതിയില്‍ എത്തിയത്. രാവിലെയോടെ ക്ഷേത്രദര്‍ശനവും രജനി മകള്‍ക്കൊപ്പം നടത്തി. ദേവസ്ഥാനം അധികൃതര്‍ താരത്തിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ റിലീസിനായി കാത്തിരിക്കുകയാണ് രജനി ആരാധകര്‍.ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ലാല്‍ സലാം'.രജനികാന്തും അതിഥി വേഷത്തില്‍ സിനിമയില്‍ ഉണ്ടാകും. വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article