ഒരു കോടി പതിനൊന്നു ലക്ഷം കാഴ്ചക്കാര്‍, മനോജ് കെ ജയന്റെ വൈറല്‍ വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 15 ഡിസം‌ബര്‍ 2022 (12:07 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ മനോജ് കെ ജയന്‍. 'ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ നടന്റെ രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഒരു കോടി പതിനൊന്നു ലക്ഷം വ്യൂവും നാലു ലക്ഷത്തിലധികം ലൈക്‌സും നേടിയെന്ന് മനോജ് കെ ജയന്‍ പറയുന്നു. 
 
റീല്‍സിനു വേണ്ടി വിഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യാറില്ലെന്നും തനിക്ക് ലഭിക്കുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറാണ് പതിവെന്നും മനോജ് കെ ജയന്‍ പറയുന്നു.'ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായുള്ള ദുബായ് യാത്രയ്ക്കായി ഫ്‌ലൈറ്റില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആരോ വീഡിയോ പകര്‍ത്തിയതാണെന്നും നടന്‍ ഓര്‍ക്കുന്നു.ഒന്നര ലക്ഷം ഫോളോവേഴ്‌സ് മാത്രമുള്ള അക്കൗണ്ടില്‍നിന്ന് ആ വിഡിയോ ഇത്രയുംപേര്‍ കാണുമെന്നു കരുതിയില്ലെന്നും ആ വിഡിയോയ്ക്കു കിട്ടിയ കമന്റിനു ലൈക്സ് നല്‍കിയതും മറുപടി അയച്ചതും ഞാന്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manoj K Jayan (@manojkjayan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manoj K Jayan (@manojkjayan)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article