'ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകള്‍'; കൊച്ചു പ്രേമന്റെ ഓര്‍മ്മകളില്‍ ബിജു മേനോന്‍

കെ ആര്‍ അനൂപ്

വ്യാഴം, 15 ഡിസം‌ബര്‍ 2022 (10:08 IST)
നടന്‍ കൊച്ചു പ്രേമന്‍ ഒടുവിലായി അഭിനയിച്ച സിനിമകളില്‍ ഒന്നാണ് തങ്കം. അദ്ദേഹത്തിന്റെ വിയോഗം സഹപ്രവര്‍ത്തകരില്‍ ഇപ്പോഴും ഒരു സങ്കടമായി അവശേഷിക്കുന്നു.തങ്കം സിനിമ സെറ്റില്‍ കൊച്ചു പ്രേമനൊപ്പം ഉണ്ടായിരുന്ന ഓര്‍മ്മകള്‍ ബിജു മേനോന്‍ പങ്കുവെക്കുകയാണ്.
 
'ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകള്‍ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട് . ചേട്ടന്റെ വര്‍ക്കിനൊടുള്ള പാഷന്‍ വലിയ പാഠമാണ്. തങ്കത്തിന്റെ കാര്‍ന്നൊര്‍ക്ക് വിട. Miss u ചേട്ടാ .. ടീം തങ്കം.'-ബിജു മേനോന്‍ കുറിച്ചു.
 
ബിജുമേനോന്‍ വിനീത് ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കം. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
  ഗൗതം ശങ്കര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍, കലാസംവിധാനം ?ഗോകുല്‍ ദാസ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍