മൈന്‍ഡ് ഗെയിം ത്രില്ലര്‍,ബിജു മേനോനും ഗുരു സോമസുന്ദരവും ആദ്യമായി ഒന്നിക്കുന്നു,'നാലാം മുറ' വരുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (09:54 IST)
ബിജു മേനോനും ഗുരു സോമസുന്ദരവും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമാണ് നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മൈന്‍ഡ് ഗെയിം ത്രില്ലറാണ്. സിനിമയുടെ ട്രെയിലര്‍ നാളെ പുറത്തുവരും.
 
അലന്‍സിയര്‍, ശാന്തിപ്രിയ, ഷീലു എബ്രഹാം, പ്രശാന്ത് അലക്സാണ്ടര്‍, ദിവ്യ പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഹൈറേഞ്ച് പശ്ചാത്തലത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ഛായാഗ്രഹണം ലോകനാഥും നിര്‍വഹിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Guru Somasundaram (@guru_somasundaram)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍