'കാണേണ്ട ഒരു സിനിമ,തിയേറ്ററില്‍ കാണാതെ പോയി';ഒരു തെക്കന്‍ തല്ല് കേസിനെ കുറിച്ച് സംവിധായകന്‍ ഡിജോ ജോസ് ആന്റണി

കെ ആര്‍ അനൂപ്

വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:09 IST)
ജനഗണമന'യുടെ വലിയ വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ പുതിയ സിനിമയായ 'പള്ളിച്ചട്ടമ്പി' ഒരുങ്ങുകയാണ്. ഇപ്പോഴിതാ ശ്രീജിത്ത് .എന്‍ സംവിധാനം ചെയ്ത ഒരു തെക്കന്‍ തല്ല് കേസ് കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ഡിജോ.
 
'ശ്രീജിത്ത് .എന്‍ സംവിധാനം ചെയ്ത, ഒരു തെക്കന്‍ തല്ല് കേസ് ഇന്നലെ NETFLIX -ല്‍ കണ്ടു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. A Worth Watching Film - missed in theater. GR ഇന്ദുഗോപന്റെ കഥ, എത്ര മികച്ച രീതിയില്‍ വാണിജ്യ വത്കരിച്ചാണ് ഒരു തെക്കന്‍ തല്ല് കേസ് ഒരുക്കിയിരിക്കുനത്. അതില്‍ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.'- ഡിജോ ജോസ് ആന്റണി കുറിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍