സച്ചിയേട്ടാ ഇത് നിങ്ങള്‍ അര്‍ഹിക്കുന്ന അംഗീകാരം...:ഗൗരി നന്ദ

കെ ആര്‍ അനൂപ്

വെള്ളി, 22 ജൂലൈ 2022 (17:26 IST)
മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയും. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായ ഗൗരി നന്ദ തന്റെ പ്രിയപ്പെട്ട സച്ചിയേട്ടന് അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ്.
 
'സച്ചിയേട്ടാ ഇത് നിങ്ങള്‍ അര്‍ഹിക്കുന്ന അംഗീകാരം 
ഞാന്‍ ആഗ്രഹിച്ച അംഗീകാരം.!'- ഗൗരി നന്ദ കുറിച്ചു.
 
മികച്ച സഹനടന്‍: ബിജു മേനോന്‍, മികച്ച സംവിധായകന്‍ : സച്ചി,മികച്ച പിന്നണി ഗായിക : നഞ്ചിയമ്മ,മികച്ച സങ്കട്ടന സംവിധാനം : മാഫിയ ശശി തുടങ്ങി ദേശീയ അവാര്‍ഡില്‍ തിളങ്ങിയ ചിത്രമായി മാറി അയ്യപ്പനും കോശിയും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍