National Film Awarsd 2020: ദേശീയ ചലച്ചിത്ര അവാര്‍ഡ്; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്‍മാര്‍, അപര്‍ണ ബാലമുരളി മികച്ച നടി, സച്ചി സംവിധായകന്‍
National Film Awards Live Updates: 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. വിപുല്‍ ഷാ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 13 ഭാഷകളിലായി 305 ഫീച്ചര്‍ സിനിമകളാണ് അവാര്‍ഡ് നിര്‍ണയ ജൂറിക്ക് മുന്‍പില്‍ എത്തിയത്. സ്‌ക്രീനിങ്ങിന് ശേഷം അവസാന റൗണ്ടിലേക്ക് എത്തിയത് 66 സിനിമകള്‍ മാത്രം.
മികച്ച നടി: അപര്‍ണ ബാലമുരളി (സുരരൈ പോട്ര്)
മികച്ച നടന്‍മാര്‍: സൂര്യ (സുരരൈ പോട്ര്), അജയ് ദേവ്ഗണ്‍ (തന്‍ഹാജി)
മികച്ച സഹനടന്‍ : ബിജു മേനോന്‍ (അയ്യപ്പനും കോശിയും)
തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള സിനിമ. വാങ്കിന് പ്രത്യേക ജൂറി പരാമര്‍ശം.