ഒന്നാമത് കമല്‍ ഹാസന്‍, തൊട്ടു പിറകെ വിജയ്, പ്രതിഫലം കുറച്ച് രജനി

കെ ആര്‍ അനൂപ്

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (15:14 IST)
ഇന്ത്യന്‍ 2 ചിത്രീകരണ തിരക്കിലാണ് നടന്‍ കമല്‍ഹാസന്‍.വിക്രം വിജയത്തിനുശേഷം നടന്റെ പുതിയ സിനിമ ഒരുങ്ങുകയാണ്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറി കമല്‍ഹാസന്‍.ഇന്ത്യന്‍ 2ല്‍ അഭിനയിക്കാന്‍ 150 കോടി ആണ് നടന്‍ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.വാരിസ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് വാങ്ങുന്ന പ്രതിഫലം ഇതിലും കുറവാണ്. 
 
120 കോടി രൂപയാണ് പ്രതിഫലമായി വിജയ് വാങ്ങുന്നത്.100-110 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലം. സൂപ്പര്‍സ്റ്റാറിന്റെ തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ ജയിലര്‍ എന്നാ പുതിയ സിനിമയും അഭിനയിക്കാന്‍ അദ്ദേഹം പ്രതിഫലം കുറച്ചു.എഴുപത് കോടി രൂപ മാത്രമാണ് ഈടാക്കി ജയിലറില്‍ രജനി അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്.
 
 
  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍