ആശംസകള്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്,കുറിപ്പ്

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (15:02 IST)
കഴിഞ്ഞ ദിവസമായിരുന്നു രജനികാന്ത് തന്റെ ജന്മദിനം ആഘോഷിച്ചത്.തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവരോടും ആരാധകരോടും രജനികാന്ത് ഹൃദയംഗമമായ നന്ദി അറിയിച്ചു.
 
 'എന്റെ ജന്മദിനത്തില്‍ എനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇന്ത്യന്‍ സിനിമ, കായികം, ബിസിനസ്സ് തുടങ്ങി എല്ലാ പ്രവര്‍ത്തന മേഖലകളിലെയും... വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും... പൊതുജനങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും എല്ലാ സ്‌നേഹമുള്ള ഹൃദയങ്ങള്‍ക്കും... ലോകമെമ്പാടുമുള്ള എന്റെ പ്രിയ ആരാധകര്‍ക്കും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കും... എന്റെ ഹൃദയംഗമമായ നന്ദി!',- രജനികാന്ത് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍