പൃഥ്വിരാജിന്‍റെ 'കുരുതി' പൊളിക്കും, പുതിയ വിശേഷങ്ങൾ ഇതാ!

കെ ആര്‍ അനൂപ്
ചൊവ്വ, 2 ഫെബ്രുവരി 2021 (19:43 IST)
പൃഥ്വിരാജിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കുരുതി’.കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെ എത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഇപ്പോളിതാ സിനിമയ്ക്കായി സംഗീതമൊരുക്കുന്ന ജോക്സ് ബിജോയ്ക്ക് ഒപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 
 
തികച്ചും അസാധാരണമായ സംഗതികളും ഉജ്ജ്വലമായ സ്കോറിങ്ങുകളുമാണ് ഈ ചിത്രത്തിനായി ജോക്സ് ഒരുക്കിയിരിക്കുന്നത് എന്നും എല്ലാം കാണുവാനായി കാത്തിരിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. 
 
ഷൈൻ ടോം ചാക്കോ,മുരളി ഗോപി, റോഷൻ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോൻ ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article