തീരുമാനമായി, അയ്യപ്പനും കോശിയും ആകാൻ പാർത്ഥിപനും കാർത്തിയും !

കെ ആര്‍ അനൂപ്
വെള്ളി, 28 ഓഗസ്റ്റ് 2020 (14:52 IST)
അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. ഈ ചിത്രത്തിനായി നടൻ കാർത്തിയും പാർത്ഥിപനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. റീമേക്കിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും കാർത്തിയും പാർത്ഥിപനും ഈ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 
 
അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ കതിരേശൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
 
നേരത്തെ നടന്മാരായ ശരത്കുമാറും ശശികുമാറും എത്തുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. 
 
കൊറോണാ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ചെറിയ ടീമിനെ ഉപയോഗിച്ചായിരിക്കും ചിത്രീകരണം നടത്തുക. ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഊട്ടിയിലും കൊടൈക്കനാലുമായാണ് ഷൂട്ടിംഗ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article