വിജയ്‌ക്ക് ബിഗില്‍, രജനിക്ക് പേട്ട - ഈ ആരാധകര്‍ അടിപൊളി !

കെ ആര്‍ അനൂപ്

ബുധന്‍, 22 ജൂലൈ 2020 (23:40 IST)
ഏറ്റവും വലിയ വിജയ് ആരാധകന്‍ ആരായിരിക്കും? അത് സംവിധായകൻ അറ്റ്ലി ആയിരിക്കുമെന്ന് കൂടുതല്‍ പേരും പറയും. അതുപോലെ തന്നെയാണ് സംവിധായകന്‍ കാർത്തിക് സുബ്ബരാജിന് രജനീകാന്ത്. തങ്ങള്‍ ആരാധിക്കുന്ന താരത്തെ വെച്ച് സിനിമ ചെയ്ത് കയ്യടി വാങ്ങിയവരാണ് ഇവര്‍ ഇരുവരും.
 
തെരി, മെര്‍സല്‍, ബിഗില്‍ എന്നിവയാണ് അറ്റ്‌ലി ഒരുക്കിയ വിജയ് സിനിമകള്‍. ഈ മൂന്ന് സിനിമകളും വന്‍ ഹിറ്റായി മാറി. അതോടെ അടുത്ത അറ്റ്ലീ ചിത്രത്തിലും വിജയ് ആയിരിക്കും നായകനെന്ന ശ്രുതി പരന്നു. എന്നാല്‍ ഇനി ഒരു ഇടവേളയ്‌ക്ക് ശേഷമേ വിജയ് ചിത്രം സംവിധാനം ചെയ്യുകയുള്ളൂ എന്ന തീരുമാനത്തിലാണ് അറ്റ്‌ലീ. അദ്ദേഹം ബോളിവുഡില്‍ തന്‍റെ അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
 
'പിസ', 'ജിഗാർത്തണ്ട', ‘ഇറൈവി’ എന്നിങ്ങനെയുള്ള സിനിമകൾ ചെയ്‌ത് തൻറെ കഴിവ് തെളിയിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. അങ്ങനെയാണ് രജനീകാന്തിന്റെ 'പേട്ട' സംവിധാനം ചെയ്യാനുള്ള അവസരം കാർത്തിക് സുബ്ബരാജിന് ലഭിച്ചത്. ഈ സിനിമ  ആരാധകർക്ക് മികച്ചൊരു വിരുന്നായി മാറുകയും ചെയ്‌തു. വിന്‍റേജ് രജനികാന്തിനെ ആരാധകര്‍ക്ക് തിരികെനല്‍കിയ സിനിമയായിരുന്നു പേട്ട.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍