സൂയിസൈഡ് ഓർ മർഡര്‍ - സുശാന്തിന്‍റെ ജീവിതം അഭ്രപാളികളില്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 20 ജൂലൈ 2020 (22:16 IST)
സുശാന്ത് സിംഗ് രാജ്പുത്തിൻറെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രമാണ് 'സൂയിസൈഡ് ഓർ മർഡർ'. സുശാന്തിനോട് സാമ്യമുള്ള ടിക് ടോക്ക് താരം സച്ചിൻ തിവാരിയാണ് ചിത്രത്തിൽ സുശാന്തായി എത്തുന്നത്. വിജയ് ശേഖർ ഗുപ്തയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിലെ ആദ്യ പോസ്റ്ററും വിജയ് പങ്കുവെച്ചു.
 
"ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള ഒരു ആൺകുട്ടി ചലച്ചിത്രമേഖലയിൽ ഒരു തിളങ്ങുന്ന താരമായി മാറാൻ പോകുന്നു. ഇത് അദ്ദേഹത്തിന്റെ യാത്രയാണ്”- വിജയ് ശേഖർ ഗുപ്ത കുറിച്ചു.
 
അതേസമയം, ജൂലൈ 24നാണ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന ചിത്രം ‘ദിൽ ബെച്ചാര’ റിലീസ് ചെയ്യുന്നത്. മുകേഷ് ചബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുശാന്തിൻറെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍