സുശാന്തിന്‍റെ മരണവിവരം അറിഞ്ഞതുമുതല്‍ ഇവര്‍ കടുത്ത ദുഃഖത്തിലായിരുന്നു. ആ സമയം മുതല്‍ ഇവര്‍ ആഹാരവും കഴിക്കാന്‍ വിസമ്മതിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ആരോടും അതിന് ശേഷം സംസാരിക്കാനും തയ്യാറായിരുന്നില്ല. തിങ്കളാഴ്‌ച വൈകുന്നേരത്തോടെ സുധാദേവിയുടെ അന്ത്യം സംഭവിക്കുകയും ചെയ്‌തു.
അതേസമയം, സുശാന്തിന്‍റെ ടീം, ആരാധകര്‍ക്ക് ഒരു സന്ദേശമയച്ചു. “സുശാന്ത് ഇനി നമ്മോടൊപ്പമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. വേദന നിറഞ്ഞ ആ സത്യം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജീവിതവും സിനിമകളും ആഘോഷമാക്കണം. നിങ്ങളുടെ ചിന്തകളില്‍ എന്നും അദ്ദേഹം നിലനില്‍ക്കട്ടെ” - സന്ദേശത്തില്‍ പറയുന്നു.