സുശാന്തിന്റെ അവസാന ചിത്രം 'ദില്‍ ബേച്ചാരാ' ജൂലൈ 24ന് ഓണ്‍ലൈന്‍ റിലീസിന്

ശ്രീനു എസ്

വെള്ളി, 26 ജൂണ്‍ 2020 (09:22 IST)
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് രജപുത്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാരാ ജൂലൈ 24ന് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. നേരത്തേ ലോക്ക്ഡൗണ്‍ മൂലം റിലീസ് മാറ്റിവച്ച ചിത്രം സുശാന്തിന്റെ മരണത്തോടെയാണ് ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്. ഡിസ്‌നി ഹോട്ട് സ്റ്റാര്‍ വഴിയാണ് സിനിമ പ്രേക്ഷകരില്‍ എത്തുന്നത്. എആര്‍ റഹ്മാന്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുകേഷ് ഛബ്രയാണ്.
 
ചിത്രത്തില്‍ അതിഥി വേഷത്തില്‍ സെയ്ഫ് അലിഖാന്‍ എത്തുന്നുണ്ട്. പുതുമുഖതാരം സഞ്ജനയാണ് ചിത്രത്തിലെ നായിക. ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലിനെ ആധാരമാക്കിയാണ് പ്രണയത്തിന്റെ കഥപറയുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍