സൂപ്പർഹിറ്റ് ചലച്ചിത്രം അയ്യപ്പനും കോശിയും മറ്റു ഭാഷകളിൽ റീമേക്ക് അവകാശം സ്വന്തമാക്കിയതോടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. ഇതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ പവൻ കല്യാൺ എത്തുന്നുവെന്ന് റിപ്പോർട്ട്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ അവതരിപ്പിക്കുക. അതേസമയം കോശി കുര്യനായി വിജയ് സേതുപതി എത്തുമെന്നും വാർത്തകളുണ്ട്. പവൻ കല്യാണിൻറെ ജന്മദിനമായ സെപ്റ്റംബർ രണ്ടിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയുന്നു. വെങ്കി അത്ലുരിയാണ് സംവിധാനം. ഹാരിക ഹസ്സിൻ ആണ് നിർമാണം.