മമ്മൂട്ടിയുടെ നായികയായി തമന്ന ?!

ജോര്‍ജി സാം
വെള്ളി, 28 ഓഗസ്റ്റ് 2020 (14:38 IST)
തമിഴിൽ മാത്രമല്ല, തെലുങ്കിലും കന്നടയിലും ബോളിവുഡിലും ഒരുപോലെ മിന്നുന്ന താരമാണ് തമന്ന ഭാട്ടിയ. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ ആരാധകർക്ക് ഒരു കുറവും ഇല്ല. തമന്നയ്ക്കാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട നായകന്‍ മമ്മൂട്ടി ആണ്.  
 
മലയാളത്തിലെ ഇഷ്ട നടനാരാണ് എന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ തമന്ന പറയും, 'അത് മമ്മൂട്ടി സര്‍' ആണ് എന്ന്. ഈ പ്രായത്തിലും മമ്മൂട്ടി സര്‍ യുവാക്കളുടെ ആകര്‍ഷണവും സ്റ്റൈലുമാണ്. എങ്ങനെ അതിനിപ്പോഴും സാധിയ്ക്കുന്നു എന്നെനിക്ക് അദ്ദേഹത്തോട് ചോദിക്കണം എന്നുണ്ട്. മമ്മൂട്ടി സര്‍ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു താരമാണ് - തമന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
 
മലയാളത്തോടും മലയാള സിനിമയോടും ഏറെ ഇഷ്ടം പുലര്‍ത്തുന്നയാളാണ് തമന്ന. ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വാഭാവികമായും മമ്മൂട്ടിയുടെ നായികയായി എത്തണം എന്നായിരിക്കും തമന്ന ആഗ്രഹിക്കുക. മമ്മൂട്ടിയും തമന്നയും ഒന്നിക്കുന്ന ഒരു മലയാളചിത്രം ഉടന്‍ തന്നെ സംഭവിക്കട്ടെ എന്നാശംസിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article