ബാബു ആന്റണിക്ക് പരിക്ക്, 'പവര്‍സ്റ്റാര്‍' ഇനിയും നീളും

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജനുവരി 2022 (11:32 IST)
ഒമര്‍ ലുലു-ബാബു ആന്റണി ടീമിന്റെ പവര്‍സ്റ്റാര്‍ ചിത്രീകരണം ഫെബ്രുവരിയില്‍ തുടങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പിന്നെ അത് മാര്‍ച്ചിലേക്ക് മാറ്റിയിരുന്നു ഇപ്പോഴിതാ ഏപ്രില്‍ പകുതിയോടെ ഷൂട്ട് തുടങ്ങുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബാബു ആന്റണിക്ക് പരിക്കുപറ്റി എന്നും ട്രീന്റ്‌മെന്റ് മുഴുവന്‍ കഴിഞ്ഞ് ഏപ്രില്‍ പകുതിയോടെ ഷൂട്ട് തുടങ്ങാം എന്ന് ബാബു ആന്റണി തന്നോട് പറഞ്ഞെന്ന് ഒമര്‍. 
 
'പവര്‍സ്റ്റാര്‍ അപ്ഡേറ്റസ് 2022(എന്റെ സ്വപ്ന പദ്ധതി) ഇന്നലെ ബാബു ആന്റണി സംസാരിച്ചു ജനുവരി 15ന് ബാബു ചേട്ടന്‍ നാട്ടില്‍ എത്തും പവര്‍സ്റ്റാറില്‍ റോപ്പ് കെട്ടി പറപ്പിക്കുന്ന സ്ഥിരം ശൈലി അധികം വേണ്ട എന്ന് തീരുമാനിച്ചതാണ്, അത്‌കൊണ്ട് പവര്‍സ്റ്റാറില്‍ കുറച്ച് ഫൈറ്റ് സ്വീക്കന്‍സ് ഉള്ള കാരണം മണിരത്‌നം സാറിന്റെ പടത്തില്‍ പറ്റിയ പരിക്കിന്റെ ട്രീന്റ്‌മെന്റ് മുഴുവന്‍ കഴിഞ്ഞ് ഏപ്രില്‍ പകുതിയോടെ ഷൂട്ട് തുടങ്ങാം എന്ന് പറഞ്ഞു'- ഒമര്‍ ലുലു കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article