സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു. മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്. കുട്ടിയുടെ കാലിനും കൈക്കുമാണ് പൊള്ളലേറ്റത്. ഏഴ് വയസാണ് മാര്‍ക്കിന്റെ പ്രായം. ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികള്‍ റെദ്ദാക്കി പവന്‍ കല്യാണ്‍ ഉടന്‍ തന്നെ സിംഗപ്പൂരിലേക്ക് തിരിക്കുമെന്നാണ് വിവരം.
സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ വാര്‍ത്ത കുറിപ്പ് പ്രകാരം തീപിടുത്തത്തില്‍ 19 പേര്‍ക്ക് പൊള്ളലേറ്റെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരില്‍ 15 പേര്‍ കുട്ടികളാണ്. മുതിര്‍ന്ന നാലുപേര്‍ക്കും പൊള്ളലേറ്റു. 80 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിച്ചിട്ടുണ്ടെന്ന് സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.