ബസൂക്ക പ്രമോഷനിലൊന്നും മമ്മൂട്ടിയില്ല, ചികിത്സ കഴിഞ്ഞു വിശ്രമത്തിലെന്ന് ബാദുഷ

അഭിറാം മനോഹർ

ചൊവ്വ, 8 ഏപ്രില്‍ 2025 (12:38 IST)
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായത് മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ പറ്റിയുള്ള അഭ്യൂഹങ്ങളായിരുന്നു. പലതരത്തില്‍ ചര്‍ച്ചകള്‍ വഴിമാറിയിരുന്നുവെങ്കിലും പേടിക്കേണ്ടതായി യാതൊന്നുമില്ലെന്നും തുടര്‍ച്ചയായി ജോലി ചെയ്യുന്നതിന്റെ ഭാഗമായി വന്ന ദേഹാസ്വസ്ഥ്യം മാത്രമാണെന്നും മമ്മൂട്ടിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മമ്മൂട്ടിയുടെ ആരോഗ്യത്തിനായി മോഹന്‍ലാല്‍ ശബരിമലയില്‍ നടത്തിയ വഴിപാടും ഏറെ ചര്‍ച്ചയായി മാറിയിരുന്നു.
 
ഏപ്രില്‍ 10ന് തന്റെ ഏറ്റവും പുതിയ സിനിമയായ ബസൂക്ക റിലീസിന് തയ്യാറെടുക്കുമ്പോള്‍ പ്രമോഷന്‍ പരിപാടികളിലൊന്നും മമ്മൂട്ടിയുടെ സാന്നിധ്യമില്ല. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ അതിന്റെ ചികിത്സയെല്ലാം കഴിഞ്ഞ് മമ്മൂട്ടി വിശ്രമത്തിലാണെന്നും അടുത്ത മാസം തന്നെ അഭിനയം ആരംഭിക്കുമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ ബാദുഷ പറയുന്നു.
 
 മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് മമ്മൂട്ടിയുടെ ആരോഗ്യം മോശമായത്. താരത്തിന് ക്യാന്‍സറാണെന്ന തരത്തിലടക്കം അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍