ഇന്ത്യയിലെ പ്രമുഖ യോഗ കേന്ദ്രങ്ങളില്‍ നിന്ന് ധ്യാന സമ്പ്രദായങ്ങളെ പറ്റിയും സാധനയെ പറ്റിയുമെല്ലാം ഞാന്‍ അറിവ് നേടി. ആ രീതികള്‍ പിന്തുടരാന്‍ ശ്രമിച്ചത് ജീവിതത്തെ തന്നെ മാറ്റിമറിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും ഉന്മേഷവതിയായോ സന്തോഷവതിയായോ അനുഭവപ്പെട്ടിട്ടില്ല. സ്വയം സന്തോഷം കണ്ടെത്താനായി ഇപ്പോള്‍ കഴിയുന്നുണ്ട്. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഞാന്‍ സന്തോഷവതിയാകു എന്ന അവസ്ഥ മാറി. ആ കാര്യങ്ങള്‍ സംഭവിചില്ലെങ്കിലും സന്തോഷവതിയായിരിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. തമന്ന പറഞ്ഞു.