ബസൂക്കയുടെ ഓഫ്‌ലൈന്‍ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുക്കുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലാണ് താരം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മമ്മൂട്ടി ചികിത്സയ്ക്കു വിധേയനായിരുന്നു. ബസൂക്കയുടെ റിലീസിനു ശേഷമായിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. കേരളത്തിലെത്തിയാല്‍ താരം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ബസൂക്കയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.