Idly Kadai Release Date: ആരോടും മുട്ടാനില്ല, ഒരു കൊച്ചുപടമാണ്, ഒരു സൈഡിലൂടെ പോയ്ക്കോട്ടെ, ഇഡ്ലി കടൈയുടെ റിലീസ് നീട്ടി ധനുഷ്
ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ഇഡ്‌ലി കടൈയുടെ റിലീസ് നീട്ടിവെച്ചു. ധനുഷ് നായകനായി എത്തുന്ന സിനിമയില്‍ നിത്യ മേനോനാണ് നായിക. നേരത്തെ അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുമായി ക്ലാഷ് റിലീസായിട്ടാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ചില ഭാഗങ്ങളുടെ ഷൂട്ട് ബാക്കിയായത് കാരണം റിലീസ് നീട്ടുകയായിരുന്നു.
കഴിഞ്ഞ ആഴ്ച പുറത്തുവിട്ട പോസ്റ്റര്‍ പ്രകാരം 2025 രണ്ടാം പാദത്തില്‍ മാത്രമെ സിനിമ പുറത്തിറങ്ങു. ഒക്ടോബര്‍ 1നാകും സിനിമ റിലീസ് ചെയ്യുക എന്നതാണ് പുതിയ അറിയിപ്പ്. ധനുഷിനെ കൂടാതെ അരുണ്‍ വിജയാണ് സിനിമയിലെ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ധനുഷിന്റെ സംവിധാനത്തിലെത്തിയ സിനിമയായ നിലാവുക്ക് എന്‍മേല്‍ എന്നടി കോപത്തിന് ബോക്‌സോഫീസില്‍ വലിയ നേട്ടം സ്വന്തമാക്കാനായിരുന്നില്ല. ഇഡ്‌ലി കടൈ എന്ന സിനിമയ്ക്ക് ശേഷം അജിത്തിനെ നായകനാക്കി ഒരു സിനിമ ധനുഷ് സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.